08:58pm 08 November 2026
NEWS
അറ്റ്‌ലിയുടെ സംവിധാനത്തിൽ അല്ലു അർജുൻ.. നായിക ആരാണെന്നറിയാമോ?
02/04/2025  04:46 PM IST
അറ്റ്‌ലിയുടെ സംവിധാനത്തിൽ അല്ലു അർജുൻ.. നായിക ആരാണെന്നറിയാമോ?

ഷാരൂഖാൻ നായകനായ 'ജവാൻ' എന്ന സൂപ്പർഹിറ്റ് ഹിന്ദി ചിത്രത്തിന് ശേഷം, ടോളിവുഡിലെ സൂപ്പർതാരം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് അറ്റ്‌ലി സംവിധാനം ചെയ്യാനിരിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത 'മെർസൽ', 'ബിഗിൽ', 'ജവാൻ' എന്നീ ചിത്രങ്ങളെ പോലെ തന്നെ ഈ സിനിമയിലും നായകനായ അല്ലു അർജുൻ രണ്ടു വേഷങ്ങളിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. തമിഴ് സിനിമയിലെ വമ്പൻ ബാനറുകളിൽ ഒന്നായ 'സൺ പിക്‌ചേഴ്‌സ്' നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം അല്ലു അർജുൻ്റെ ജന്മദിനമായ ഏപ്രിൽ 8ന് പുറത്തിറങ്ങുമെന്നാണ്  റിപ്പോർട്ട്. ഈ ഘട്ടത്തിലാണ് ചിത്രത്തിൽ അഭിനയിക്കാനിരിക്കുന്ന നായികയെ കുറിച്ചുള്ള വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് പ്രശസ്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഈ ചിത്രത്തിൽ നായികയാക്കാനുള്ള ചർച്ചകൾ പുരഗോഗമിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ എസ്.എസ്.രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന പേരിടാത്ത ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായകിയായി അഭിനയിക്കുന്നത്. ഈ ചിത്രത്തിനെ തുടർന്ന് അല്ലു അർജുൻ നായകനാകുന്ന ഈ ചിത്രത്തിലും പ്രിയങ്ക ചോപ്ര തന്നെയായിരിക്കും നായിക എന്നാണ് പറയപ്പെടുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം!   .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img